കിണറ്റില്‍ അകപ്പെട്ട തമിഴ്നാട് സ്വദേശി മാഹാരാജന്റെ മൃതശരീരം പുറത്തെടുത്തു; 50 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം

Must Read

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റില്‍ അകപ്പെട്ട തമിഴ്നാട് സ്വദേശി മാഹാരാജന്റെ മൃതശരീരം പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മഹാരാജനെ കണ്ടെത്താനായത്. മൂന്ന് ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ ദുരന്ത നിവാരണ സേനയും കിണര്‍ നിര്‍മ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളുമാണ് ദൗത്യത്തില്‍ പങ്കാളികളായത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തില്‍പ്പെട്ടത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാല്‍ യന്ത്രസഹായം തേടുന്നതിനും പരിമിതികളുണ്ടായിരുന്നു. ഈ അവസരത്തിലാണ് വിദഗ്ധര്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.

മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠന്‍ (48) അത്ഭുതകരമായി രക്ഷപ്പെട്ടു.

Latest News

ആണ്‍കുട്ടി നല്‍കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചു; ബ്രിട്ടനില്‍ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ...

More Articles Like This