വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രൊഫസര്‍ പദവി നൽകാൻ കാലിക്കറ്റ് സര്‍വ്വകലാശാല ഒരുങ്ങുന്നു. യുജിസി ചട്ടം ലംഘിച്ച് കൊണ്ടാണ് നടപടി.
മന്ത്രി ബിന്ദുവിന് പ്രൊഫസര്‍ പദവി അനുവദിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്ന് ആരോപണം ഉയരുകയാണ്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.
ഇതിലൂടെ വിരമിച്ച നൂറോളം അധ്യാപകർക്ക് പ്രൊഫസർ പദവി ലഭിക്കും. ഓരോരുത്തർക്കും അഞ്ചു ലക്ഷം രൂപ ശമ്പള കുടിശിക നൽകുകയും വേണം.
യുജിസി ചട്ടം അനുസരിച്ച് സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. എന്നാൽ മന്ത്രിയ്ക്ക് വേണ്ടി ഈ ചട്ടം തിരുത്തുകയാണ്.
കൂടാതെ യു ജി സി നിയമപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി ശുപാർശകൾ നൽകുകയും വേണം. എന്നാല്‍ വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രഫസര്‍ പദവി അനുവദിക്കാന്‍ വേണ്ടി യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം എടുക്കുകയായിരുന്നു.