ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗിയ്ക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും. യോഗി ആദിത്യനാഥിന് എതിരെ മത്സരിക്കാന്‍ ഒരുങ്ങിയിരുക്കുകയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
ഇപ്പോള്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ആസാദ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുന്നത്.
പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോൺഗ്രസും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാർഥികളെ നിർത്തുമോ അതോ ചന്ദ്രശേഖർ ആസാദിനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് ആസാദിനെ പിന്തുണക്കാനാണ് സാധ്യത.
ഗൊരഖ്പൂരിൽ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചപ്പോൾ ആ സാധ്യത അവസാനിച്ചു.