യുകെ മലയാളിയും കോട്ടയം സ്വദേശിയുമായ യുവാവ് പോര്‍ട്‌സ്മൗത്തില്‍ അന്തരിച്ചു; അനിലിന്റെ വിയോഗം മലയാളി സമൂഹത്തിന് ഏറെ ഞെട്ടല്‍ ഉണ്ടാക്കി

Must Read

പോര്‍ട്‌സ്മൗത്ത്: യുകെ മലയാളി പോര്‍ട്‌സ്മൗത്തില്‍ അന്തരിച്ചു. കോട്ടയം കുടമാളൂര്‍ സ്വദേശിയും ഗായകനുമായ അനില്‍ ചെറിയാന്‍ (36) ആണ് മരിച്ചത്. യുകെ പോര്‍ട്‌സ്മൗത്തിന് സമീപമുള്ള വാട്ടര്‍ലൂവില്ലെയില്‍ കുടുംബമായി താമസിച്ചിരുന്ന അനില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പോര്‍ട്‌സ്മൗത്ത് ക്വീന്‍ അലക്‌സാന്ദ്ര ഹോസ്പിറ്റലില്‍ ചികിത്സയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിന്റെ സൗത്താംപ്ടണിലെ ഫോറസ്റ്റ് കോര്‍ട്ട് കെയര്‍ ഹോം ഡപ്യൂട്ടി മാനേജരായ ജോമി അനിലാണ് ഭാര്യ. വിദ്യാര്‍ഥികളായ ഹെവന്‍(10), ഹെയസില്‍(7) എന്നിവരാണ് മക്കള്‍. ഫോറസ്റ്റ് കോര്‍ട്ട് കെയര്‍ ഹോമിലെ ജീവനക്കാരന്‍നായിരുന്ന അനില്‍ 2008 ലാണ് യുകെയില്‍ എത്തുന്നത്. സിംഫണി ഓര്‍ക്കസ്ട്രയിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന അനില്‍ ചെറിയാന്റെ വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹോസ്പിറ്റലില്‍ പ്രവേശിക്കും മുന്‍പ് വരെ സിംഫണിയിലൂടെ സജീവമായിരുന്ന അനിലിന്റെ വിയോഗം മലയാളി സമൂഹത്തിന് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This