മണിക്കൂറുകളോളം നീണ്ടു നിന്ന ഗതാഗത കുരുക്ക്; യുകെയിലെ റോഡില്‍ മലയാളികളായ ചെറുപ്പക്കാര്‍ നൃത്തം ചെയ്തു; വീഡിയോ വിവാദത്തില്‍

Must Read

ലണ്ടന്‍: യുകെയിലെ എ 11 റോഡില്‍ മണിക്കൂറുകളോളം നീണ്ടു നിന്ന ഗതാഗത കുരുക്കിനിടെ ഒരു പറ്റം മലയാളികളായ ചെറുപ്പക്കാര്‍ നടത്തിയ നൃത്തം വിവാദമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെയാണ് നൃത്തം വൈറലായത്.
സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. അനന്തു സുരേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്ത വിഡിയോ കണ്ടവര്‍ നൃത്തം ചെയ്ത ചെറുപ്പക്കാരെ യുകെയില്‍ ഇതൊരിക്കലും പാടില്ലന്നും വീഡിയോ ഡിലീറ്റ് ചെയ്യണം എന്നും കമന്റുകള്‍ ഇട്ടാണ് വിമര്‍ശിക്കുന്നത്. കമന്റുകളായി രൂക്ഷമായ ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനിറ്റും വഴിയില്‍ കുടുങ്ങിയപ്പോഴാണ് നൃത്തം ചുവടുകള്‍ വയ്ക്കാന്‍ തോന്നിയത് എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തയാള്‍ സൂചിപ്പിച്ചിരിക്കുന്നത്.

വിഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ പ്രകാരം നോര്‍വിച്ചിന് സമീപമുള്ള എ 11 റോഡിലാണ് ഗതാഗത കുരുക്ക് ഉണ്ടായത്. സിംഗിള്‍ ലൈനായ റോഡില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ഉടന്‍ തന്നെ ചെറു നൃത്തം ചെയ്ത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This