യുകെ സ്വദേശിനിയായ 70 കാരിക്ക് ലോട്ടറി അടിച്ചു;30 വര്‍ഷത്തേക്ക് പ്രതിമാസം 10 ലക്ഷം രൂപ; 100 വയസ്സ് വരെ ജീവിക്കാന്‍ പ്രചോദനം നല്‍കുന്നുവെന്ന് ഡോറിസ്

Must Read

യുകെ സ്വദേശിനിയായ എഴുപതുകാരിക്ക് ലോട്ടറി അടിച്ചു. ഓരോ മാസവും 10 ലക്ഷം രൂപ വീതം ലഭിക്കുന്ന വിധത്തില്‍ 30 വര്‍ഷത്തേക്കുള്ള ലോട്ടറിയാണ് ഇവര്‍ക്ക് മഹാഭാഗ്യം സമ്മാനിച്ചിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലണ്ടിലെ ഡോര്‍ക്കിംഗില്‍ നിന്നുള്ള ഡോറിസ് സ്റ്റാന്‍ബ്രിഡ്ജിനാണ് തന്റെ എഴുപതാം ജന്മദിനത്തില്‍ എടുത്ത ലോട്ടറി സമ്മാനമായി അടുത്ത 30 വര്‍ഷത്തേക്ക് 10,000 പൗണ്ടിന്റെ (ഏകദേശം 10.37 ലക്ഷം) ലോട്ടറി അടിച്ചത്. ഡോറിസ് സ്റ്റാന്‍ബ്രിഡ്ജിന് ഇനിയുള്ള മുപ്പത് വര്‍ഷക്കാലത്തേക്ക് എല്ലാ മാസവും ഈ തുക മുടക്കമില്ലാതെ ലഭിക്കും. ഈ വിജയം തനിക്ക് 100 വയസ്സ് വരെ ജീവിക്കാന്‍ പ്രചോദനം നല്‍കുന്നുവെന്നായിരുന്നു സ്റ്റാന്‍ബ്രിഡ്ജ് സമ്മാന വാര്‍ത്തയോട് പ്രതികരിച്ചത്.

എഴുപതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ സെറ്റ് ഫോര്‍ ലൈഫ് ടിക്കറ്റ് എന്നറിയപ്പെടുന്ന ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ സ്റ്റാന്‍ബ്രിഡ്ജ് തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് മാത്രമല്ല വലിയൊരു മഹാഭാഗ്യം തന്നെ എഴുപതാം വയസ്സില്‍ അവളെ തേടിയെത്തി. നാഷണല്‍ ലോട്ടറിയില്‍ നിന്നും ലോട്ടറി അടിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചെങ്കിലും തനിക്കത് വിശ്വസിക്കാനായില്ല എന്നാണ് സ്റ്റാന്‍ബ്രിഡ്ജ് പറയുന്നത്. പിന്നീട് പല ആവര്‍ത്തി ഇമെയില്‍ സന്ദേശം പുനപരിശോധന നടത്തിയതിന് ശേഷമാണ് ആ സത്യം തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു. മക്കള്‍ക്കും ഭര്‍ത്താവ് കീത്തിനുമൊപ്പം തുടര്‍ന്ന് അങ്ങോട്ടുള്ള ജീവിതം ആസ്വദിക്കാനും പുതിയ വീട് പണിയാനും വാഹനം മേടിക്കാനും ഒക്കെയാണ് സ്റ്റാന്‍ബ്രിഡ്ജ് ഇപ്പോള്‍ പദ്ധതി ഇട്ടിരിക്കുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This