സ്വപ്നയെ അകത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു, സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയെന്ന് വി ഡി സതീശന്‍

Must Read

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെളിപ്പെടുത്തലില്‍ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാല്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തി. കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം തുടരുന്നത് കൊണ്ടും അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

സ്വപ്നയുടെ വെളിപ്പെടുത്തലിനെ ചൊല്ലി നാടകീയരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ പറയാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്ന ഓഡിയോ കൃത്രിമമാണെന്നത് അടക്കം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തിരപ്രമേയ നോട്ടീസ്.

എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം നടക്കുന്നത് കൊണ്ടും പറ്റില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. നോട്ടീസ് അനുവദിക്കില്ലെന്ന നിലപാടില്‍ സ്പീക്കറര്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു.

കോടതി പരിഗണനയിലിരിക്കെ സോളാര്‍ കേസില്‍ നിരവധി തവണ നിയമസഭയില്‍ അടിയന്തിരപ്രമേയം അനുവദിച്ച കീഴ്വഴക്കം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചിട്ടും സ്പീക്കര്‍ വഴങ്ങിയില്ല. ബഹളത്തിനിടെ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു.

പിന്നാലെ പ്രതിപക്ഷം വലിയ ബാനര്‍ വെച്ച് സ്പീക്കറുടെ ഇരിപ്പിടം മറച്ചു. സ്പീക്കര്‍ കുപിതനായി. പിന്നാലെ ഭരണപക്ഷവും സീറ്റില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്കിറങ്ങി.

സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. അരമണിക്കൂറിന് ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോഴും ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.

സര്‍ക്കാരിന് അപ്രിയം ആയ കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട എന്നാണ് സ്പീക്കറിന്റെ നിലപാടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്തിനു പേടിക്കുന്നു. നിരപരാധി എങ്കില്‍ എന്തിനു ചര്‍ച്ച വേണ്ടെന്നു വെക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. കസ്റ്റംസിന് സ്വപ്ന കൊടുത്ത മൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉണ്ടെന്നും സതീശന്‍ ആരോപിച്ചു.

സ്വപ്നയുടെ കുറ്റ സമ്മത മൊഴി പുറത്ത് വരുമോ എന്ന് മുഖ്യമന്ത്രിക്ക് പേടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയെ അകത്താക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഒരു അന്വേഷണവും ഇല്ല.

സോളാര്‍ കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്തില്‍ സ്വീകരിക്കുന്നത് ഇരട്ടതാപ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശിവശങ്കറിനെ ഇപ്പോഴും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ജേക്കബ് തോമസ് പുസ്തകം എഴുതിയപ്പോള്‍ സസ്‌പെന്‍ഷന്‍ ചെയ്തു. എന്നാല്‍, ശിവശങ്കരിന് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. രണ്ട് നീതി ആണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നീക്കത്തിനെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി പ്രതികരിച്ചു. സ്വര്‍ണം ആരാണ് കൊണ്ടുവന്നത്, ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന രണ്ട് ചോദ്യത്തിനും ഉത്തരമില്ല. പ്രതിപക്ഷം അത് തേടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിനെ കരിവാരി തേക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി പിരിയുന്ന സഭ മാര്‍ച്ച് 11 ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും.

Latest News

സാൻ ഫെർണാൻഡോയെ സ്വീകരിച്ചു !!.വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്!!വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം!

തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്...

More Articles Like This