ഞാനല്ല ആ വിഐപി : ദിലീപുമായി ബന്ധമുള്ള വി ഐ പി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി

Must Read

കോട്ടയം: വിഐപി യെ തിരിച്ചറിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ ദിലീപ് കേസിലെ വി ഐ പി താനല്ലെന്ന് വ്യക്തമാക്കി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം സ്വദേശിയായ വ്യവസായി രംഗത്ത്. താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് കോട്ടയം സ്വദേശിയായ മെഹബൂബാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ദിലീപ് കേസിലെ വിഐപി മെഹബൂബാണ് എന്ന് ചിലർ ആരോപിക്കുന്നുണ്ട്. മൂന്ന് കൊല്ലം മുൻപാണ് താൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുള്ളതെന്ന് ഇയാൾ പറയുന്നു.

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല എന്നും ഇയാൾ പറഞ്ഞു. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് താൻ പോയതെന്നും അപ്പോൾ അവിടെ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.

തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഇത് വരെ വിളിച്ചിട്ടില്ല. കേസുമായി ഒരു ബന്ധവുമില്ലെന്നും ഇയാൾ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും കണ്ടതായി ഓർക്കുന്നുമില്ലെന്നും മെഹബൂബ് പറയുന്നു.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ വിഐപി എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്ര കുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് വിഐപിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയത്.

6 ഫോട്ടോകളാണ് പൊലീസ് ബാലചന്ദ്രകുമാറിന് നൽകിയത്. ഇതിൽ ഒരാളെയാണ് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞത്.

കോട്ടയം സ്വദേശിയായ ഈ രാഷ്ട്രീയക്കാരനായ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാവും ഇനി അന്വേഷണം നടക്കുക.

Latest News

ഉമ്മൻചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല. മുന്മുഖ്യമന്ത്രിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ.ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ...

More Articles Like This