തിരക്കുകൾക്കിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുമായുള്ള കുട്ടിക്കാലത്തെ കുസൃതികളും പ്രിയങ്ക ഓർത്തു പറഞ്ഞു. വൈറലായി പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക് ലൈവ്

Must Read

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കുകൾക്കിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില ദിവസങ്ങളിൽ തിരഞ്ഞെടുപ്പുകളുടെ തിരക്കുകൾക്ക് ശേഷം വീട്ടിലെത്തിയാൽ പുലർച്ചെ 3-4 മണിവരെയൊക്കെ കുട്ടികളെ പഠനത്തിൽ സഹായിക്കും. സ്വന്തം മക്കളുടെ മാത്രമല്ല സുഹൃത്തുക്കളുടെ മക്കളുടെയും പഠനത്തിലും ഹോം വർക്കുകളിലും സഹായിക്കാറുണ്ടെന്നും ഫേസ്ബുക് ലൈവ് ചാറ്റിനിടെ പ്രിയങ്ക പറഞ്ഞു.

കുട്ടികൾ ഇടക്കിടെ അവരുടെ ആവശ്യങ്ങളുമായി വരികയും ഹോം വർക്കുകൾക്ക് സഹായം ചോദിക്കുകയും ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.

രാഹുൽ ഗാന്ധിയുമായുള്ള കുട്ടിക്കാലത്തെ കുസൃതികളും പ്രിയങ്ക ഓർത്തു പറഞ്ഞു. സഹോദരൻ രാഹുൽ ഗാന്ധിയുമായി ചെറുപ്പത്തിൽ നിരന്തരം തല്ല് കൂടിയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.

എന്നാൽ പുറത്തുനിന്നുള്ള ഒരാൾ ഈ വിഷയത്തിൽ ഇടപെട്ടാൽ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമായിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

 

 

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This