ഇന്ദിര വഴി ഇനി പ്രിയങ്ക കോൺഗ്രസ് ; ചരിത്രം ആവർത്തിക്കുന്നു. ബിജെപി ഞെട്ടും

Must Read

ലക്നൗ : ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ചൂട് കൂട്ടികൊണ്ട് കോൺഗ്രസിന്റെ പുത്തൻ മാറ്റങ്ങൾ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങളാണ് കോൺഗ്രസ് നടപ്പാക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമുഖ സീനിയര്‍ നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്തായിക്കഴിഞ്ഞു. പകരം നിരവധി പുതുമുഖങ്ങളാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാര്‍ട്ടിയില്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളായിരിക്കുന്നത്.

നിരവധി സ്ത്രീകള്‍ക്കും ഇത്തവണ പ്രതിനിധ്യമുണ്ട്. കോണ്‍ഗ്രസിനെ ദീര്‍ഘകാലം നയിച്ച സീനിയര്‍ നേതാക്കളെ ഒക്കെ പ്രിയങ്ക മാറ്റിനിര്‍ത്തി. ആകെയുള്ള 166 സ്ഥാനാര്‍ത്ഥികളില്‍ 70 ശതമാനവും ഇത്തവണ യുവനിരയില്‍ നിന്നാണ്.

കോണ്‍ഗ്രസ് പുതിയ മുഖമാണ് യുപിയില്‍ ലക്ഷ്യമിടുന്നത്. പുതുമുഖങ്ങളെ ഇറക്കുന്നതിലൂടെ പഴയ കാര്യങ്ങളൊക്കെ മറന്ന് ഇവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നത്.

നാല്‍പ്പത് ശതമാനം ടിക്കറ്റും സ്ത്രീകള്‍ക്കായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതുവരെ 166 സ്ഥാനാര്‍ത്തികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതില്‍ 119 പേര്‍ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി എത്തുന്നവരാണ്.

ഉന്നാവോ ഇരയുടെ അമ്മ ആശാ സിംഗ്, സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയ സദാഫ് ജാഫര്‍, ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ, ആദിവാസികളുടെ അവകാശത്തിനായി പോരാടിയ രാം രാജ് ഗോണ്ഡ് എന്നിവരെല്ലാം ഇത്തവണ കോൺഗ്രസിനായി മത്സരിക്കുന്നുണ്ട്.

ഇവരെല്ലാം ആദ്യമായിട്ടാണ് മത്സരിക്കുന്നത്. താനായിരിക്കും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന് നേരത്തെ പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധി, വൻ മാറ്റങ്ങളാണ് കൊണ്ട് വരാൻ ശ്രമിക്കുന്നത്.

സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, പിന്നോക്ക വിഭാഗം, ദളിതുകള്‍ എന്നിവര്‍ക്കൊല്ലം കോണ്‍ഗ്രസില്‍ ഇത്തവണ ടിക്കറ്റുണ്ടെന്ന് പാര്‍ട്ടി വക്താവ് അന്‍ഷു അവസ്തി പറയുന്നു. എസ്പിയും ബിജെപിയും ഒരുവശത്ത് ജാതിയില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്.

അധികാരത്തിലെത്തിയാല്‍ 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ഇതില്‍ 40 ശതമാനം സ്ത്രീകളായിരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This