പ്രോസിക്യൂഷന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കില്ല

Must Read

 

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി പ്രോസിക്യൂഷനോട് അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് ഒന്നിന് മുൻപ് അന്വേഷണം പൂർത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന കാര്യം പ്രോസിക്യൂഷൻ വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില് ദിലീപിൻറേയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും.

ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം നല്‍കുമെന്നാണ് വിവരം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This