സ്വന്തം തൂവല്‍ കൊത്തി പറിക്കും; തമാശകള്‍ പറഞ്ഞിരുന്ന അവള്‍ ഇപ്പോള്‍ പറയുന്നത് ഗുഡ്ബൈ മാത്രം; ഉടമ മരിച്ചതോടെ തത്ത വിഷാദത്തിന്റെ പിടിയില്‍

Must Read

വളര്‍ത്തുമൃഗങ്ങളും പക്ഷികളും നമ്മുടെ കുടുംബത്തിന്റെ തന്നെ ഒരു ഭാഗമാവാറുണ്ട്. വളര്‍ത്തുപക്ഷികളും ഉടമയും തമ്മിലുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ യുകെയില്‍ നിന്നുള്ള ഒരു തത്തയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഉടമയുടെ മരണത്തെ തുടര്‍ന്ന് ഈ തത്ത വിഷാദാവസ്ഥയിലാണ്. ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തിലുള്ള ഒന്‍പത് വയസുള്ള തത്തയാണ് വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതെന്ന് പുതിയ ഉടമ പറയുന്നു. യുകെയിലെ സൗത്ത് വെയില്‍സിലെ റേച്ചല്‍ ലെതറിന്റെ വീട്ടിലാണ് ജെസി എന്ന തത്തയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

തൂവലുകള്‍ സ്വയം കൊത്തി പറിക്കുന്നതും തത്ത പതിവായിക്കിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മൂലമാണ് തത്ത തൂവലുകള്‍ സ്വയം നശിപ്പിക്കുന്നതെന്നായിരുന്നു പുതിയ ഉടമ കരുതിയത്. എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ചതിലൂടെയാണ് തത്തയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായതെന്ന് ആഷ്‌ലി ഹെല്‍ത്ത് ആനിമല്‍ സെന്റര്‍ വ്യക്തമാക്കി. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ജെസി ഇപ്പോള്‍ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ തയ്യാറല്ല. തത്തയുടെ സ്വഭാവത്തിലെ മാറ്റം എന്താണെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് റേച്ചല്‍ തത്തയെ വാങ്ങാന്‍ തയ്യാറായി വന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം തത്ത മോശം രീതിയിലാണ് പെരുമാറുന്നതെന്ന് റേച്ചല്‍ പറഞ്ഞു. വിഷാദാവസ്ഥയിലുള്ളവരെപ്പോലെയാണ് തത്തയുടെ രീതികള്‍. മോശം വാക്കുകളും ചീത്ത പറയുന്നതും പതിവാണ്. തന്നെ കാണുമ്ബോള്‍ പലതരം ശബ്ദം കേള്‍പ്പിക്കുകയും ശകാരിക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യും. ചില സമയങ്ങളില്‍ സ്വന്തം തൂവലുകള്‍ പറിച്ചെടുക്കുകയും കൂട്ടില്‍ ശരീരം ഉരസുകയും ചെയ്യുന്നുണ്ടെന്ന് റേച്ചല്‍ പറയുന്നു.

ഉടമയുടെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ വന്നത് മൂലമാകാം തത്ത മോശം രീതിയില്‍ പെരുമാറുകയും തൂവലുകള്‍ സ്വയം നശിപ്പിക്കുകയും ചെയ്തതെന്ന് ആഷ്‌ലി ഹെല്‍ത്ത് ആനിമല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. പഴയ ഉടമയില്‍ നിന്നുള്ള സ്നേഹമുള്ള പരിചരണം ലഭിക്കുന്നതിലൂടെ ജെസിയുടെ സ്വാഭാവ രീതികളില്‍ മാറ്റം വരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This