പാത്രത്തില്‍ നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍; മനുഷ്യന്റെ ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ പണം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം; മധുര സ്വദേശിയെ കബളിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; മൂന്ന് പേര്‍ പിടിയില്‍

Must Read

തേനി: കേരളത്തില്‍നിന്ന് പോയ കാറില്‍ നിന്ന് ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തില്‍ അടച്ചിട്ട നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മനുഷ്യന്റേതെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഇവ ആടിന്റേതാണെന്ന് തെളിഞ്ഞു. ജെയിംസ് സ്വാമി എന്ന ജെയിംസ്(55), ബാബാ ഫക്രുദ്ദീന്‍ ( 38), പാണ്ടി (30) എന്നിവരെയാണ് ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുര്‍മന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മധുര സ്വദേശിയ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഉത്തമപാളയത്ത് വാഹനപരിശോധനയില്‍ ഒരു പെട്ടിയില്‍ ഹൃദയം, നാവ്, കരള്‍ എന്നിവ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യന്‍, ഡേവിഡ് പ്രതാപ് സിങ്, മുരുകന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്നും പൂജയ്ക്കു ശേഷമെത്തിച്ച മനുഷ്യന്റെ അവയവങ്ങളാണിതെന്നും ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്ത് കൈവരുമെന്നും ജെയിംസ് സ്വാമി പറഞ്ഞതായാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This