സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച ബംഗാളി യുവതി പിടിയിൽ

Must Read

സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി കൊരട്ടിയിൽ നിന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച ബാംഗാളി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനെ കാണാൻ ഭർത്താവ് അറിയാതെ ബംഗാളിൽ നിന്നാണ് ഇവർ കൊരട്ടിയിൽ എത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​തി​ഥിത്തൊഴി​ലാ​ളി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെയാണ് ഈ സ്ത്രീ കൊ​ര​ട്ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കിക്കൊണ്ടു​പോ​യത്. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി സാ​ത്തി ബീ​വിയാണ് അറസ്റ്റിലായത്. ​കൊ​ര​ട്ടി സിഐ ബി.​കെ. അ​രു​ണ്‍ ഇവരെ പെരുമ്പാവൂരിൽ വച്ച് അ​റ​സ്റ്റു ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ സ​മ​യത്താണ് പെ​ണ്‍​കു​ട്ടി​യെ ഇവർ പെരുമ്പാവൂരിലേയ്ക്ക് കൊ​ണ്ടു​പോ​യ​ത്. പ​രാ​തി​യു​ടെ മേൽ ചാ​ല​ക്കു​ടി ഡി​വൈഎ​സ്പി ​സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യേ​യും പ്ര​തി​യേ​യും ക​ണ്ടെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി​യേ​യും കൊണ്ട് കൊൽ​ക്ക​ത്ത​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് ഇവർ പോ​ലീ​സി​നോ​ടു പറഞ്ഞു. പിടിക്കപ്പെടാതിരിക്കാനായി അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളി​ലാണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പെ​ണ്‍​കു​ട്ടി​യു​മാ​യി രാ​ത്രി യാ​ത്ര​ക്ക് ബു​ക്ക് ചെ​യ്ത യാ​ത്രാ​രേ​ഖ​ക​ൾ പോലീസ് ക​ണ്ടെ​ത്തുകയായിരുന്നു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന ബ​സി​ൽ ക​യ​റി ര​ഹ​സ്യ​മാ​യി ഇ​വ​രെ പോലീസ് പി​ടി​കൂ​ടുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This