ആറ് കോടിയുടെ കുഴൽപണ വേട്ട ; പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അനന്തരവൻ അറസ്റ്റിൽ. കോൺഗ്രസ്‌ പ്രതിസന്ധിയിൽ !!

Must Read

പഞ്ചാബ് : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസ്‌ ആശങ്കയിൽ. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അനന്തരവന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ കുഴൽപ്പണം പിടിച്ചെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ വീട്ടിലും ഓഫീസുകളിലുമായി നടത്തിയ റെയ്ഡിൽ ആറ് കോടിയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.

അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലാണ് കുഴൽപ്പണം കണ്ടെത്തിയത്.

സംസ്ഥാനത്ത് 12 ഓളം പ്രദേശങ്ങളിലായി സംഘം പരിശോധന നടത്തിയിരുന്നു. നാല് കോടി രൂപ ഭൂപീന്ദറിന്റെ വീട്ടിൽ നിന്നും രണ്ട് കോടി രൂപ ലുധിയാനയിലെ സന്ദീപ് കുമാറിൽ നിന്നുമാണ് കണ്ടെടുത്തത്.

തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം അവശേഷിക്കെ അനന്തരവന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നേരത്തെ പുറത്ത് വന്ന സർവേ ഫലങ്ങളും കോൺഗ്രസിന് എതിരായിരുന്നു. ആം ആദ്മി പാർട്ടിയ്ക്കാണ് സർവേ ഫലങ്ങൾ സാധ്യത കല്പിക്കുന്നത്.

അതേസമയം റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതെന്നും ഛന്നി ആരോപിച്ചു. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This