യുക്രൈന്‍ പിടിക്കാന്‍ കുതന്ത്രവുമായി റഷ്യ !!, സെലന്‍സ്‌കിയെ വധിക്കാന്‍ റഷ്യയുടെ സായുധസംഘം !!

Must Read

കീവ് : യുക്രെയ്‌നെ തകര്‍ക്കാന്‍ റഷ്യയുടെ ഒളിയുദ്ധം. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനായി കൂലിപ്പട്ടാളക്കാരെ റഷ്യ ഇറക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ കീവില്‍ മാത്രം റഷ്യ വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയില്‍നിന്ന് അഞ്ചാഴ്ച മുമ്പാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇവരെയെത്തിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ അടുപ്പക്കാരന്‍ നടത്തുന്ന സ്വകാര്യ സായുധസംഘമായ ‘ദ വാഗ്നര്‍ ഗ്രൂപ്പാ’ണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ശനിയാഴ്ച രാവിലെയാണ് യുക്രൈന്‍ സര്‍ക്കാരിന് ഈ സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. അതിനാലാണ് യുക്രൈന്‍ സര്‍ക്കാര്‍ കീവില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

റഷ്യന്‍ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു യുക്രെയ്ന്‍ സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യന്‍ ഏജന്റായി കണ്ട് ഉടന്‍ വെടിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും ഇതിനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Latest News

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിലും ഭാര്യയും കൊല്ലപ്പെട്ടു.

റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, ഖാൻ...

More Articles Like This