മുറിയടച്ചിരുന്ന് കരഞ്ഞു; ഡിപ്രഷനിലേക്ക് നയിച്ചു; ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം സിനിമയില്‍ നിന്ന് ഒഴിവാക്കിയ ശേഷം അനുഭവിച്ച കാര്യം വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്

Must Read

നടി വിന്‍സി അലോഷ്യസ് സിനിമയില്‍ നിന്ന് ഉണ്ടായ അനുഭവം വെളിപ്പെടുത്തി. ഒരു സിനിമയ്ക്ക് വേണ്ടി അവരുടെ നിര്‍ദേശ പ്രകാരം താന്‍ ഭക്ഷണം കുറച്ചെന്നും, വണ്ണം കുറയ്ക്കാന്‍ വേണ്ടി പുലര്‍ച്ചെ എഴുന്നേറ്റ് ഓടിയെന്നും വിന്‍സി പറയുന്നു. ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അവര്‍ തന്നെ വിളിച്ച് സിനിമയില്‍ നിന്നും ഒഴിവാക്കിയ കാര്യം പറയുന്നതെന്നും, അത് പിന്നീട് തന്നെ ഡിപ്രഷനിലേക്ക് നയിച്ചെന്നും വിന്‍സി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങിത്തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതോടെ തടി തിരികെപ്പിടിക്കാന്‍ തുടങ്ങി. ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ‘വികൃതി’യിലേക്ക് വിളിക്കുന്നത്. സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അത് ഓക്കെയായി. ക്യാരക്ടര്‍ റോള്‍ ആണെന്നാണ് കരുതിയത്. പിന്നെയാണ് സൗബിന്റെ നായികയാണെന്ന് അറിഞ്ഞത്. സൗബിന്‍, സുരാജേട്ടന്‍, സുരഭി ലക്ഷ്മി അവരെല്ലാം ഉണ്ടായിരുന്നു. ആദ്യ പടം തിയേറ്റര്‍ ഹിറ്റാകണം എന്നായിരുന്നു സ്വപ്നം. പക്ഷേ ഹിറ്റായില്ല. എങ്കിലും ശ്രദ്ധിക്കപ്പെട്ടു’ .

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This